play-sharp-fill
അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി; മനംനൊന്ത് ഡോക്‌ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു; അഞ്ച് പേര്‍ അറസ്റ്റില്‍

അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി; മനംനൊന്ത് ഡോക്‌ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു; അഞ്ച് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കാസര്‍കോട്: ഡെന്‍റല്‍ ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ കേസെടുത്തതിന് പിന്നാലെ ഡോക്‌ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു.


ബദിയടുക്ക സ്വദേശി ഡോ.എസ് കൃഷ്‌ണമൂര്‍ത്തിയാണ് (52) ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്താപുരയിലെ റെയില്‍വേ ട്രാക്കിലാണ് ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ കയറി ചിന്നി ചിതറിയ മൃതദേഹം, വസ്‌ത്രങ്ങള്‍ കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്.

ഡോക്‌ടറുടെ ബൈക്ക് കുമ്പളയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
നവംബര്‍ എട്ടിന് ക്ലിനിക്കിലെത്തിയ യുവതിയാണ് ഡോക്‌ടര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്‌ടറെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തനിക്കെതിരെയുണ്ടായ ആരോപണത്തില്‍ മനംനൊന്താണ് ഡോക്‌ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

അതേസമയം ഡോക്‌ടര്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിയായ യുവതിയുടെ സഹോദരന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ബദിയടുക്ക പൊലീസ് കേസെടുത്തു.