video
play-sharp-fill
കോഴിക്കോട് ജോലി വാ​ഗ്ദാനം ചെയ്ത് ഡോക്ടറായ യുവതിയെ നഴ്സായ യുവാവ് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; ഒളിവിൽ പോയ നഴ്‌സ് അറസ്റ്റിൽ

കോഴിക്കോട് ജോലി വാ​ഗ്ദാനം ചെയ്ത് ഡോക്ടറായ യുവതിയെ നഴ്സായ യുവാവ് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; ഒളിവിൽ പോയ നഴ്‌സ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്‌ടറെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബു (24) ആണ് അറസ്റ്റിലായത്.

മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ് ജോലി വാഗ്ദാനം ചെയ്ത് പ്രതി പീഡനത്തിന് ഇരയാക്കിയത്. 2022 ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഷാം ബാബു എന്നയാൾ ജോലി വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ 30 ന് നടന്ന സംഭവത്തിൽ യുവതി കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയും പ്രതിയായ നിഷാമും ജോലി ചെയ്തിരുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനെന്ന വ്യാജേന കോഴിക്കോട്ട് എത്തിച്ച് സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.

തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിൽ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.

ഒടുവിൽ കെണിയിൽ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങൾ പ്രതി നിഷാം ബാബു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകിയത്.