video
play-sharp-fill
ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്നും മുപ്പത് പവനും മുപ്പതിനായിരം രൂപയും കവർന്ന സംഭവം : അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസ് പിടിയിൽ

ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്നും മുപ്പത് പവനും മുപ്പതിനായിരം രൂപയും കവർന്ന സംഭവം : അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടക്കൽ: ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്ന് മുപ്പത് പവനും മുപ്പതിനായിരം രൂപയും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസ് പിടിയിൽ. കോട്ടയ്ക്കലിൽ നിന്നും മഞ്ജുനാഥ് (39), ഭാര്യ പാഞ്ചാലി (33), കൂട്ടാളി അറമുഖൻ എന്ന കുഞ്ഞൻ (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം കോട്ടക്കലിലെ ആയുർവേദ ഡോക്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് പാഞ്ചാലി അറസ്റ്റിലായത്. സംഘത്തിൽ നിന്ന് 17 പവനും 1.60 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, മോഷണത്തിന് ഉപയോഗിച്ച സ്‌കൂട്ടർ എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്. മഞ്ജുനാഥും പാഞ്ചാലിയും വളാഞ്ചേരി പൈങ്കണ്ണൂരിലും അറമുഖൻ എടയൂരിലും വാടക ക്വാർട്ടേഴ്‌സുകളിൽ താമസിക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുനാഥിനെതിരെ കേരളത്തിലെ ഒട്ടേറെ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. ആളില്ലാത്ത വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയെത്തി കവർച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് അറിയിച്ചു.