video
play-sharp-fill

കാലുകളിൽ വേദന, മരവിപ്പ്, തരിപ്പ് ; കാലിലെ മസിൽ കോച്ചിവലിക്കുക ; അസാധാരണമായ ക്ഷീണം ; നടക്കുമ്പോൾ ഈ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക പ്രമേഹത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളായിരിക്കാം

കാലുകളിൽ വേദന, മരവിപ്പ്, തരിപ്പ് ; കാലിലെ മസിൽ കോച്ചിവലിക്കുക ; അസാധാരണമായ ക്ഷീണം ; നടക്കുമ്പോൾ ഈ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക പ്രമേഹത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളായിരിക്കാം

Spread the love

ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. ഫിറ്റ്നസും ആരോഗ്യവും നിലനിർത്താനുള്ള ഒരു മാർഗമാണിതെങ്കിലും നടത്തത്തിൽ മുമ്പ് ഇല്ലാതിരുന്ന എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ സൂക്ഷിക്കേണ്ടതുണ്ട്. ഇത് ചിലപ്പോൾ പ്രമേഹത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളായിരിക്കാം. നിങ്ങൾ നടക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

കാലുകളിൽ വേദന, മരവിപ്പ്, തരിപ്പ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് രക്തചംക്രമണത്തെ ബാധിക്കുകയും നാഡികളെ തകരാറിലാക്കുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ, ഇത് കൈകളിലും കാലുകളിലും വേദനയോ മരവിപ്പോ തരിപ്പോ ഉണ്ടാക്കിയേക്കാം. നടക്കുമ്പോൾ കാലുകളിലും മരവിപ്പ് അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കാണുക. പ്രമേഹത്തെ അവഗണിച്ചാൽ, കാലക്രമേണ വഷളാകുകയും രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്‌ധർ പറയുന്നു.
കാലുകളിലും കണങ്കാലുകളിലും വീക്കം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്ന് തിരിച്ചെത്തിയ ശേഷം കാലുകളിലും കണങ്കാലുകളിലും വീക്കം ശ്രദ്ധയിൽപ്പെട്ടാൽ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളുടെ ലക്ഷണമാണ്. പ്രമേഹം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഇത് കണങ്കാലുകളിലും കാലുകളിലും വീക്കം ഉണ്ടാക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. നടക്കുമ്പോൾ നിങ്ങളുടെ ഷൂസ് ഇറുകിയതായി തോന്നുകയോ കാലുകൾ വീർക്കുന്നതായി തോന്നുകയോ ചെയ്താൽ ഉടൻ പരിശോധിക്കേണ്ടതുണ്ട്.

കാലിലെ മസിൽ കോച്ചിവലിക്കുക

പ്രമേഹവുമായി ബന്ധപ്പെട്ട നാഡികൾക്ക് ഉണ്ടാകുന്ന തകരാറുകൾ മൂലമാണ് പലപ്പോഴും കാലിലെ മസിലുകളിൽ കോച്ചിവലി ഉണ്ടാകുന്നത്. കാലിലെ ചെറിയ വേദനയും മസിലുവേദനയും പോലും ഡോക്ടർമാരുമായി ചർച്ച ചെയ്യണം, കാരണം ഇവ പ്രമേഹ ലക്ഷണങ്ങളായിരിക്കാം.

അസാധാരണമായ ക്ഷീണം

പതിവായി നടക്കാറുണ്ടെങ്കിലും കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടാൻ തുടങ്ങിയാൽ, അത് രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തിന്റെ സൂചനയായിരിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും കടുത്ത ക്ഷീണത്തിന് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. നന്നായി വിശ്രമിച്ചിട്ടും എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ, ശരീരം ഗ്ലൂക്കോസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.