play-sharp-fill
വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ ആവശ്യപ്പെട്ടു.

കെ.എസ്.സി എം.കോട്ടയം ജില്ലാ നേതൃസംഗമം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ തൊഴിൽ സാദ്ധ്യത കുറവായ സാഹചര്യത്തിൽ വിദേശത്ത് ജോലി ഉറപ്പാക്കാൻ വിദേശ ഭാഷാപഠനത്തിനുള്ള ക്രമീകരണം സംസ്ഥാനത്തെ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡൻറായി നോയൽ ലൂക്ക് പെരുമ്പാറയിലിനെയും(പാലാ) ജനറൽ സെക്രട്ടറിയായി ജോൺസ് തത്തംകുളത്തേയും തെരെഞ്ഞെടുത്തു.

യോഗത്തിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറ് രാഖേഷ് ഇടപ്പുര, ജോർജ് പുളിങ്കാട്, വി.ജെ ലാലി, തോമസ് ഉഴുന്നാലി, സന്തോഷ് കാവുകാട്ട്, ടി.കെ ജയിംസ്, മൈക്കിൾ പുല്ലുമാക്കൽ, അഡ്വക്കേറ്റ് എബ്രാഹം തോമസ്, മത്തച്ചൻ പുതിയിടത്ത് ചാലിൽ,ജോമറ്റ് ഇളംതുരുത്തി, തങ്കച്ചൻ മണ്ണൂശേരി, ഷിനു പാലത്തുങ്കൽ, അഡ്വക്കേറ്റ് ജോസഫ് കണ്ടം,

അഡ്വക്കേറ്റ് ജി.എസ് ചാക്കോച്ചൻ, രാജൻ കുളങ്ങര, ജോൺസ് തത്തംകുളം, പ്രിൻസ് തട്ടാംപറമ്പിൽ, മെൽബിൻ പറമുണ്ട, ടോം ആൻറണി, ടോമിൻ ജോജി മഞ്ഞക്കടമ്പിൽ, ജയ്സൺ ചെമ്പകശേരിൽ, സാമു ടി. യു, ജിൻസൺ ജോസഫ്, അലൻ സന്തോഷ്, മാത്യൂസ് പറന്മുണ്ടയിൽ, ജോസു ഷാജി, ജോഷ് ഷാജി, ജോയൽ സജി മൂക്കിളികാട്ട്, വിപിൻ ടോം താണോലിയിൽ എന്നിവർ പ്രസംഗിച്ചു.