video
play-sharp-fill

ഡിഎൻഎ ടെസ്റ്റിന്  ബിനോയി കോടിയേരി ഇന്ന് ഹാജരാകും

ഡിഎൻഎ ടെസ്റ്റിന് ബിനോയി കോടിയേരി ഇന്ന് ഹാജരാകും

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകും. വേറെ തടസങ്ങളൊന്നുമില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ വച്ച് രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്.
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയിൽ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോൾ ബിനോയ് ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പീഡന പരാതിയിൽ ബിനോയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് മുംബൈ ദിൻഡോഷി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി മുമ്പ് വ്യക്തമാക്കിയിരുന്നു.