video
play-sharp-fill
ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ ; വൈറലായ സ്വിമ്മിങ് സൂട്ടിലുള്ള ദിയ അശ്വിന്റെ ചിത്രങ്ങൾക്ക് വിമർശനം

ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ ; വൈറലായ സ്വിമ്മിങ് സൂട്ടിലുള്ള ദിയ അശ്വിന്റെ ചിത്രങ്ങൾക്ക് വിമർശനം

സ്വന്തം ലേഖകൻ

ഇപ്പോഴിതാ ദിയ ഇപ്പോഴിതാ ദിയ പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ വിമർശനങ്ങളും വരുന്നുണ്ട്. ചിത്രത്തിലെ ദിയയുടേയും അശ്വിന്റേയും വസ്ത്രത്തെ വിമർശിച്ചാണ് ഭൂരിഭാഗം കമന്റുകളും. വിമർശിച്ചുകൊണ്ട് നിരവിധി പേരാണ് രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കണ്ടേ. എന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നേല്‍ ഒരു ടോപ് വാങ്ങാൻ ഉള്ളത് ഞാൻ കൊടുത്തേനെ, ഇനിയും ഇതുപോലുള്ള പോസ്റ്റ് ഇടുക വരുമാനം ഉണ്ടാക്കുക, കാര്യം പറഞ്ഞ അത് നെഗറ്റീവ് കമന്റ് ആവും അതുകൊണ്ട് ഒന്നും പറയുന്നില്ല, ഇത് കുറച്ച്‌ ഓവറല്ലേ എന്നിങ്ങനെയാണ് കമന്റുകള്‍.

അതേ സമയം തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം ദിയ പങ്കുവെച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് നടന്നത് ഔദ്യോഗികമായിട്ടുള്ള വിവാഹമാണെന്നും ഇതിന് മുൻപ് തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ദിയ പറഞ്ഞത്. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തില്‍ വെച്ച്‌ അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. ദിയയുടെ ഓഫീഷ്യല്‍ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്നത്.

എന്നാല്‍ കഴിഞ്ഞ വർഷം മുതല്‍ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച്‌ തുടങ്ങിയിരുന്നു. ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച്‌ നില്‍ക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നല്‍കിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയില്‍ ദിയ കുറിച്ചിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

ഇതൊരു ഒന്ന് ഒന്നൊര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. വളരെ സിംപിള്‍ ലുക്കിലാണ് ഇരുവരും രഹസ്യ കല്യാണത്തിനെത്തിയത്. താലികെട്ടുന്നതിന് പകരം മംഗളസൂത്ര ദിയയെ അണിയിക്കുകയാണ് അശ്വിൻ ചെയ്തത്.

അതേസമയം ഇത് ദിയയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞത് അച്ഛനും അമ്മയും അറിഞ്ഞായിരുന്നോ ഇരുവരും എല്ലാവരെയും പറ്റിക്കുകയായിരുന്നോ, ഇത്നി അച്ഛനും അമ്മയും നേരത്തെ അറിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ കല്യാണത്തിന് സമ്മതിച്ച്‌ സന്തോഷത്തോടെ അതില്‍ പങ്കെടുത്ത അച്ഛനും അമ്മയ്ക്കും ഇത് കാണുമ്ബോള്‍ വിഷമം ആകില്ലേ എന്നെല്ലാം ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം, മൂന്ന് മാസം മുമ്ബ് തന്നെ ദിയയും കുടുംബവും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. വിവാഹത്തിന് വസ്ത്രം ഡിസൈൻ ചെയ്തതും അഭരണങ്ങള്‍ വാങ്ങിയതും താലി പൂജിച്ചതുമടക്കം എല്ലാ കാര്യങ്ങളും ദിയ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

ഓവർ മേക്കപ്പൊന്നുമില്ലാതെ വളരെ സിംപിള്‍ ലുക്കിലായിരുന്നു ദിയ എത്തിയത്. അപ്പോഴും പ്രേക്ഷകർ ശ്രദ്ധിച്ചത് ദിയയുടെ ആഭിരണങ്ങള്‍ ആയിരുന്നു. സ്വർണത്തിന്റെയോ മറ്റോ അതിപ്രസരമില്ലാതെ വളരെ സുന്ദരിയായി സിപിംള്‍ ലുക്കിലാണ് ദിയ എത്തിയത്.

നേരത്തെ മകളുടേതെ ലളിതമായ വിവാഹമായിരിക്കുമെന്നും എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മോള് തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോള്‍‌ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങള്‍ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് അതിനേക്കാള്‍ വലിയ സന്തോഷമായി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.