play-sharp-fill
സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കംപൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുമതി ; അനുമതി നൽകിയിരിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെ : നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കംപൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുമതി ; അനുമതി നൽകിയിരിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദീപാവലി ദിനത്തിൽ സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതത് രണ്ടുമണിക്കൂർ മാത്രം. ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതിനായി രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.


അതേസമയം ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാവലിയ്ക്ക് പുറമെ ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്.

ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത്തരം പടക്കങ്ങൾ വികിസിപ്പിച്ചെടുത്തിരിക്കുന്നതും. ഹരിത പടക്കങ്ങൾക്ക് സാധാരണ പടക്കങ്ങളെക്കാൾ ഇവയുടെ വായുമലിനീകരണത്തോത് മുപ്പതുശതമാനം കുറവാണ്. ജനപ്രിയ ഐറ്റങ്ങളിൽ ഇവ ലഭ്യമാണുതാനും.

കൊവിഡിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ പടക്കംപൊട്ടിക്കുന്നതിന് ഡൽഹി, രാജസ്ഥാൻ, ഒഡീഷ സംസ്ഥാനങ്ങൾ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് പൂർണമായി നിരോധിക്കാൻ തീരുമാനിച്ച കർണാടകം കഴിഞ്ഞദിവസം ഇതിൽ അല്പം ഇളവുവരുത്തി ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.