video
play-sharp-fill
ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതയിലേക്ക് വിടാതെ നിത്യഇരകളായി നിലനിർത്തുന്നത് : ഡോ. സി.ജെ ജോണിന്റെ കുറിപ്പ് വൈറൽ

ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതയിലേക്ക് വിടാതെ നിത്യഇരകളായി നിലനിർത്തുന്നത് : ഡോ. സി.ജെ ജോണിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം: ആണൊരുത്തൻ കൂടെയില്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്, അവരാണ് സ്ത്രീകളെ അതിജീവനത്തിന്റെ പാതിയിലേക്ക് വിടാതെ നിത്യ ഇരകളായി നിലനിർത്തുന്നത്. വിവാഹ മോചനത്തെ കുറിച്ച് ഡോ.സി.ജെ ജോണിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഡോക്ടർ സി.ജെ ജോണിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. ‘ചേരാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ കെട്ടണമെന്നും എങ്ങനെയും അഡ്ജസ്റ്റ് ചെയത് ആണൊരുത്തന്റെ കൂടെ ഇനിയുള്ള കാലം ജീവിക്കണമെന്നും വീട്ടുകാർക്ക് വാശി. ഇതെങ്ങനെ പറ്റും സറേ?

ഒരുത്തന്റെ കൂടെ പൊറുത്തതിന്റെ പേടി മാറിയിട്ടില്ല. എടുത്ത് ചാടി വേറെ ഒരുത്തന്റെ കൂടെ ഇനി കഴിയാൻ പറ്റില്ല സറേ. എങ്ങനെയെങ്കിലും എന്റെ വീട്ടുകരോട് കാര്യം പറഞ്ഞ് മനസ്സിലാക്കണം.’

ആണൊരുത്തൻ ഇല്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമെന്ന് വിശ്വസിക്കുന്നവരോട് പറഞ്ഞാലും മനസ്സിലാകുമോയെന്നാണ് സംശയം. സ്ത്രീകളെ അതിജീവനത്തിന്റെ വഴിയിലേക്ക് നയിക്കാതെ നിത്യ ഇരകളായി നിലനിർത്തുന്നതും ഇവരൊക്കെ ചേർന്നാണ്‌