
കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം; സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസ്
സ്വന്തം ലേഖകൻ കോട്ടയം
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്നു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസ് നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓവറോള്‍ ചാമ്പ്യന്‍ഷിപ് പാലാ സബ് ഡിവിഷന്‍ കരസ്ഥമാക്കി. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Third Eye News Live
0