ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വിട്ടു നിൽക്കും; വിപ്പ് നൽകാൻ അധികാരം തങ്ങൾക്കെന്ന് ജോസഫ് വിഭാഗം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കോറം തികയാതെ വന്നാൽ ബുധനാഴ്ചത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞടുപ്പ് മാറ്റി വച്ചേയ്ക്കും. പ്ഞ്ചായത്തിലെ 22 ൽ 14 അംഗങ്ങൾ വിട്ടു നിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചേക്കുമെന്ന സാധ്യത ഉയർന്നത്. ഇതിനിടെ പ്രതിപക്ഷം വോ്‌ട്ടെടുപ്പ് വേണമെന്ന് ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും വിട്ടു നിൽക്കുന്നില്ലെന്നും ജോസഫ് വിഭാഗം അറിയിച്ചു. ആദ്യ ഘട്ടത്തിൽ കെ.എം മാണി വിഭാഗത്തിനും ര്ണ്ടാം ഘട്ടത്തിൽ പി.ജെ ജോസഫുമായി ബന്ധപ്പെട്ട ആൾക്കും സീറ്റ് നൽകണമെന്നാണ് ധാരണയായിരിക്കുന്നത്. എന്നാൽ, ഇ്ത് അട്ടിമറിക്കാനാണ് ജോസ് കെ.മാണി ശ്രമിക്കുന്നതെന്ന് മോൻസ് ജോസഫ് ആരോപിച്ചു.
ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നവും വിപ്പും അനുവദിക്കാൻ ചെയർമാന്റെ ചുമതല വഹിക്കുന്ന പാർട്ടി വർക്കിംഗ് പ്രസിഡന്റായ പി.ജെ ജോസഫിനെ ചുമതലപ്പെടുത്തികൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ജോസഫ് വിഭാഗം പുറത്തു വിട്ടു. പാർട്ടി ചിഹ്നം അനുവദിക്കാൻ അധികാരപ്പെട്ടയാളെ തന്നെ അംഗങ്ങൾക്ക് വിപ്പും നൽകാൻ അധികാരപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു. പാർട്ടി പിളർന്ന ഘട്ടത്തിൽ പുതിയ തർക്കത്തിലേക്ക് വഴിവയ്ക്കുന്നതാണ് ജോസഫിനു കിട്ടിയ അധികാരം.
കോൺഗ്രസ് കൈവശം വച്ചിരുന്ന പ്രസിഡന്റ് പദവി നേരത്തെയുള്ള ധാരണപ്രകാരം കേരള കോൺഗ്രസിനു കൈമാറുകയായിരുന്നു. അഡ്വ. സണ്ണി പാമ്പാടി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് തീരുമാനിച്ചത്. മാണി ഗ്രൂപ്പിന് ആറ് അംഗങ്ങളാണുള്ളത്. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കലിനെ പ്രസിഡന്റാക്കാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group