Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ പിരിച്ചുവിട്ട പൊലീസ് ഇന്‍സ്‌പെക്‌ടറെ സര്‍വീസില്‍ തിരിച്ചെടുത്തു.

തൊടുപുഴ എസ് എച്ച്‌ ഒയായിരുന്ന എന്‍ ജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചില്‍ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്‌ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത വിവരം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ട് കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശ്രീമോനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നടപടി.

വിജിലന്‍സ് ഐ ജി എച്ച്‌ വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്. ശ്രീമോനെതിരെ മുപ്പതിലധികം പരാതികള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ വിജിലന്‍സിന്റെ അന്വേഷണത്തില്‍ 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐ ജി എച്ച്‌ വെങ്കിടേഷ് കണ്ടെത്തി. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

അഴിമതി, കൈക്കൂലി, കസ്റ്റഡി മരണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ശ്രീമോനെതിരെ ചുമത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി പരാമര്‍ശിച്ചത്.

പിന്നാലെ ശ്രീമോന്‍ എഡിജിപി വിജയ് സാഖറെയ്ക്ക് അപ്പീല്‍ നല്‍കുകയും തിരിച്ചെടുക്കുകയുമായിരുന്നു. പിരിച്ചുവിടല്‍ റദ്ദാക്കി മൂന്ന് വര്‍ഷം ശമ്പളം തടഞ്ഞുവയ്ക്കലിലേക്ക് മാത്രമായി ശിക്ഷാനടപടി ചുരുക്കിയിരിക്കുകയാണ്.