ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളു ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം ; സംവിധായകൻ രാജേഷ് പിള്ളയെ കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയുടെ വാക്കുകൾ
സ്വന്തം ലേഖകൻ
കൊച്ചി : മലയാള സിനിമ ലോകത്തേക്ക് വേറിട്ട സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജേഷ് പിള്ള. വേട്ട എന്ന ചിത്രത്തിൻറെ പ്രദർശനത്തിനു മുൻപ് അപ്രതീക്ഷിത മരണത്തിലൂടെ നഷ്ടമായ ഈ പ്രതിഭയെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. എന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകനാണദ്ദേഹം.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളത്തിന് ഒട്ടേറെ സിനിമകൾ സമ്മാനിക്കാൻ സാധ്യതയുണ്ടായിരുന്ന ചലച്ചിത്രക്കാരനെയാണ് ന്ടപ്പെട്ടത്.2005 ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള സിനിമയിലേയ്ക്ക് കടന്നു വന്നത്. എന്നാൽ പ്രതീക്ഷിച്ചയത്ര വിജയം നേടാൻ ആ ചിത്രത്തിന് കഴിഞ്ഞില്ല.
പിന്നീട് നീണ്ട് വർഷങ്ങൾക്ക് ശേഷമാണ് ട്രാഫിക് പിറന്നത്.അത് വൻ വിജയമായിരുന്നു.മിലി,വേട്ട തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായ സിനിമകൾ ത്‌നനെയാണ്.
‘വെട്ട’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ അദ്ദേഹം കരൾ സംബന്ധമായ രോഗത്തെ തുടർന്ന് വളരെ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എന്നാൽ അതിനെയൊന്നും വകവെക്കാതെ അദ്ദേഹം സിനിമ പൂർത്തീകരിക്കാൻ ശ്രമിച്ചു. ട്രാഫിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത രാജേഷ് പിള്ളക്ക് ആ ചിത്രത്തിന്റെ റിലീസ് കാണാനുള്ള ഭാഗ്യമുണ്ടായില്ല. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രാജേഷ് പിള്ളയുടെ തന്റെ അവസാന സിനിമ പൂർത്തീകരിച്ചത്.