സൂപ്പർ ഹിറ്റുകളുടെ രാജാവിന് വിട….! സംവിധായകൻ സിദ്ദിഖിന് കലാ കേരളത്തിൻ്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംവിധായകൻ സിദ്ദിഖിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ നടന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ
ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോര്‍ട്ടില്‍ കഴിയവേയാണ് അന്ത്യം.

സിനിമാരംഗത്ത് നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. സുഹൃത്തുക്കൾ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.