സംവിധായകൻ സിദ്ദിഖിന്റെ നിലയിൽ മാറ്റമില്ല; വൈകിട്ട് മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ആരോഗ്യ വിവരം അറിയിക്കുമെന്ന് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു.ഇന്ന് വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം ആരോഗ്യ വിവരം അറിയിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.എഗ്മ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.