നായകസങ്കൽപ്പം ആളുകളെ സ്വാധീനിക്കുന്നതാണ്; കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്; ഏത് മേഖലയായാലും അവർക്ക് ഒരു ഹീറോ ഉണ്ടായിരിക്കും; ‘വയലൻസുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ ആത്മപരിശോധന നടത്തണം’; വിമർശനവുമായി സംവിധാകൻ കമൽ

Spread the love

തിരുവനന്തപുരം: എല്ലാ മാധ്യമങ്ങളും സമൂഹവും കുട്ടികളെ അതിക്രമത്തിനും ലഹരിക്കും പ്രേരിപ്പിക്കുന്നുവെന്ന് സംവിധായകൻ കമൽ. സിനിമകളിൽ അടുത്ത കാലത്ത് ഉണ്ടായ വയലൻസിൻ്റെ അതിപ്രസരം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ട്.

കാരണം സിനിമയാണ് യുവാക്കളെ ഏറ്റവും കുടുതൽ സ്വാധീനിക്കുന്ന മാധ്യമമെന്നും കമൽ പറഞ്ഞു.

നായകസങ്കൽപ്പം ആളുകളെ സ്വാധീനിക്കുന്നതാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്. ഏത് മേഖലയായാലും അവർക്ക് ഒരു ഹീറോ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹീറോയെ അനുകരിക്കുക, അതിപ്പോ വസ്ത്രമോ, സംസാരമോ, സ്ക്രീനിലുണ്ടാക്കുന്ന ഇംപാക്റ്റ് എല്ലാം അനുകരിക്കാറുണ്ട്. കഥാപാത്രങ്ങൾ മാത്രമല്ല, ജീവിതരീതിയിൽ എങ്ങനെയാക്കെയാണോ അതെല്ലാം സ്വാധീനിക്കാറുണ്ടെന്നും കമൽ പറഞ്ഞു.

ജയിലർക്ക് ശേഷമാണ് മലയാളത്തിൽ വയലൻസ് അതിപ്രസരമുള്ള സിനിമകൾ വന്നത്. മലയാളികൾ ഒരുപാട് കണ്ട സിനിമകളാണ് കില്ല് ആയാലും അനിമൽ ആയാലും. ഇപ്പോഴത്തെ നായകൻമാർക്ക് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം.

യുവാക്കളിലേക്ക് പെട്ടെന്ന് അവരുടെ മാർക്കറ്റ് കൂടും എന്നതിനാലായിരിക്കും. ഇത്തരം സിനിമകൾക്ക് നായകൻമാരുടെ ഡേറ്റ് വേ​ഗം കിട്ടുന്നു. സംവിധായകരെ സംബന്ധിച്ച് ഡേറ്റ് വേ​ഗം കിട്ടലാണ് പ്രധാനം. സിനിമാ പോസ്റ്ററുകളിൽ പണ്ട് ചിരിക്കുന്ന ചിത്രങ്ങളാണ് വേണ്ടിയിരുന്നത്.

അടുത്ത കാലത്തായി ചിരിക്കുന്ന നായകൻമാരുടെ മുഖങ്ങൾ കാണാറില്ല. വളരെ കലിപ്പായി നിൽക്കുന്ന നായകൻമാരെയാണ് കാണുന്നതെന്നും കമൽ പറഞ്ഞു.

നമ്മുടെ ഹീറോസ് ഇതെല്ലാം ചിന്തിക്കണം. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത്. താരങ്ങൾ ആത്മപരിശോധന നടത്തണം. നിങ്ങൾക്ക് പണം കിട്ടുന്നുണ്ട്, പ്രശസ്തിയുണ്ട്. പക്ഷേ നിങ്ങളീ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാൻ കാരണമാവുന്നുണ്ട്.

അതിന് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. പണ്ട് കമലിൻ്റെ സിനിമ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇന്ന് സംവിധായകരുടെ പേരിലല്ല സിനിമകൾ അറിയപ്പെടുന്നത്.

നായകൻമാരുടെ പേരിലാണ്. കുട്ടികൾക്ക് നായകൻമാരെ മാത്രമാണ് അറിയുന്നത്. അതുകൊണ്ടുതന്നെ നായകൻമാരുടെ ഉത്തരവാദിത്തമാണ്. തീർച്ചയായും നായകൻമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും കമൽ പറയുന്നു.