നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനം ; മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വിവാദങ്ങൾക്കിടയിൽ ന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്.
നയതന്ത്ര ചാനൽ മുഖേനെയെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ജലീലിനെ കസറ്റംസ് ചോദ്യം ചെയ്യും. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നയതന്ത്ര ചാനൽ വഴിയെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ.
കോൺസുലേറ്റിന് ആവശ്യത്തിനായുള്ള സാധനങ്ങളാണ് നയതന്ത്ര ചാനൽ മുഖേനെ കൊണ്ടുവരുന്നത്. ഇത് പുറത്ത് വിതരണം ചെയ്യണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേകം അനുമതിയും വേണം.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ എൻ.ഐ.എ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നീണ്ട ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ഖുർ ആൻ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് സൂചന.
എന്നാൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് കാൺസുൽ ജനറൽ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നുവെന്നാണ് മന്ത്രി വിശദീകരണം നൽകിയത്.