ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു: ഡിണ്ടിംഗലിൽ നിന്നുള്ള സംഘം പുറപ്പെട്ടു
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു. ഡിണ്ടിംഗലിൽ നിന്ന് മൂന്ന് വനിതകൾ ദർശനത്തിനായി തിരിച്ചതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഇവർ മനിതി സംഘടനയുമായി ബന്ധപ്പെട്ടവരാണോ എന്ന് വ്യക്തമല്ല. ഇന്ന് രാവിലെയും മലയാളികളായ രണ്ടു യുവതികൾ മല കയറാനെത്തിയത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.
മനീതി എന്ന സംഘടനയുടെ രണ്ട് സംഘങ്ങൾ ദർശനം നടത്താനാകാതെ മടങ്ങിയിരുന്നു. ഇതിനൊപ്പം കേരളത്തിൽ നിന്നുള്ള ചില യുവതികളും ദർശനത്തിനായി തയ്യാറെടുത്തു. എന്നാൽ ഇവരെല്ലാം പ്രതിഷേധങ്ങൾ ഭയന്ന് യാത്ര വേണ്ടെന്ന് വച്ചതായാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0