video
play-sharp-fill
രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും

രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും

സ്വന്തം ലേഖകൻ

കൊച്ചി: രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതോടെ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നീക്കം.

ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വാഹനവകുപ്പ്.ലക്‌സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഡിം അടിക്കാത്തവരെയും തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും വാഹനവകുപ്പ് പിടികൂടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടർ അഴിച്ചുമാറ്റുന്നതും ശ്രദ്ധയിൽ പെട്ടിതിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്.

24 വാട്‌സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 7075 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്‌സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്.ലൈറ്റിന്റെ അളവ് കൂടിയാൽ ലക്‌സ് മീറ്റർ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജൻ/എച്ച്.ഐ.ഡി./എൽ.ഇ.ഡി. ബൾബുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.