റോമയ്ക്ക് പിന്നാലെ പുതുവർഷത്തിൽ പേരുമാറ്റി ദിലീപും
സ്വന്തം ലേഖിക
കൊച്ചി : സിനിമ മേഖലയിൽ തങ്ങളുടെ യഥാർത്ഥ പേരുമാറ്റി പുത്തൻ സ്‌റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സർവസാദാരണമാണ്. ഭാഗ്യം നോക്കിയോ, സ്‌റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പർ താരങ്ങൾ മുതൽ സിനിമയുടെ അണിയറ പ്രവർത്തകർ വരെ ഇതിൽ ഉൾപ്പെടും.
പലരുടെയുംയഥാർത്ഥ പേരുകൾ അറിയാമെങ്കിൽ പോലും ജനങ്ങൾക്കിടയിൽ ഈ ഈ പുത്തൻ വിളിപ്പേരുകൾക്കാണ് സ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.
സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.
ഇക്കൂട്ടത്തിൽ പുതിയ അംഗമായി മാറുകയാണ് നടൻ ദിലീപ്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ദിലീപിന്റെ പുതിയ പേര്. DILEEP എന്നതിന് പകരം DILIEEP എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ സിനിമക്ക് വേണ്ടി മാത്രമാണോ, ഔദ്യോഗികമായാണോ പേര് മാറ്റിയത് എന്ന് വ്യക്തമല്ല.
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപും, സ്വാസികയുമാണ് മുഖ്യ കഥ പാത്രത്തിൽ എത്തുന്നത്. നാദിർഷയുടെയും ദിലീപിന്റെയും ആദ്യ സഹകരണമാണ് ഈ സിനിമ. ഇരുവരും ഒന്നിച്ച് സഹതാരങ്ങളായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കൂട്ടുകെട്ട് ആദ്യമായാണ്.
കേശു എന്ന 60 വയസുകാരനെ ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കും. മുതിർന്ന നടി ഉർവശിയും ദിലീപിനൊപ്പംപ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സജീവ് പഴൂറാണ് ‘ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്.