
ദൃശ്യങ്ങളുടെ പകർപ്പ് പരിശോധിക്കാൻ അവകാശമുണ്ട് ; നിരപരാധിത്വം തെളിയിക്കാൻ കഠിനപരിശ്രമവുമായി ദിലീപ്
സ്വന്തം ലേഖിക
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ജനപ്രിയ നടൻ ദിലീപ് കോടതിയിൽ സുപ്രധാനമായ വാദം നടത്തി. കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടിരിക്കുന്ന തനിക്ക് ദൃശ്യങ്ങളുടെ പകർപ്പ് പരിശോധിക്കാനുള്ള അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദൃശ്യത്തിലെ സ്ത്രീയുടെ കൃത്രിമം ഉണ്ടെന്നും അത് പരിശോധിക്കാൻ വീഡിയോ ക്ലോൺ ചെയ്ത് നൽകണമെന്നും അഭിഭാഷകൻ സുപ്രീം കോടതിയിൽ എഴുതിത്തയ്യാറാക്കിയ വാദത്തിൽ പറയുന്നു. കേസിലെ മുഖ്യ ആധാരമാക്കുന്ന തെളിവ് എന്ന നിലയ്ക്ക് വീഡിയോ ഫോറൻസിക് പരിശോധനയിലൂടെ തെളിയിക്കണമെന്നും അതിന്റെ പകർപ്പ് ദിലീപിനും കൂടി അവകാശപ്പെട്ടതാണ് എന്നും അദ്ദേഹത്തിന്റെ അഭിഭാഷക നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെ ദിലീപിന് എതിരായി തന്നെ തുടരുകയാണ്. കുറ്റാരോപിതനായ ദൃശ്യങ്ങളുടെ പകർപ്പ് കൊടുക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ അത് ദുരുപയോഗം നടത്താനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തി നടിയുടെ സ്വകാര്യ ജീവിതത്തെ അപകീർത്തിപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അതുകൊണ്ട് നടിയുടെ മൗലികാവകാശത്തെ മാനിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് വാദി ഭാഗം നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. വലിയ വിവാദമായ ഈ കേസ് വീണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.