play-sharp-fill
യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം.

അതേസമയം കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ സൗഹൃദങ്ങൾക്ക് ആദ്യകാലത്ത് പിന്തുണ നൽകിയിരുന്നതും റിമിയും ആക്രമിക്കപ്പെട്ട യുനടിയും ആയിരുന്നു. എന്നാൽ പിന്നീട് മഞ്ജു വാര്യർ ഇടപെട്ടതോടെ ഇവർ ദിലീപുമായി അകന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വിദ്വേഷമുണ്ടായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കുകയെന്നതാണ് റിമി ടോമിയുടെ സാക്ഷി വിസ്താരത്തിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്.

‘ഹൗ ഓൾഡ് ആർ യു’ സിനിമയിൽ നിന്ന് ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കണമെന്ന് ദിലീപ് ന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിൽ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ പങ്കെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കാ ബോബൻ. അതിനാലാണ് കേസിൽ കുഞ്ചോക്കോ ബോബൻ നിർണ്ണായക സാക്ഷിയായി മാറിയത്.

മുകേഷിനും ഇക്കാര്യങ്ങൾ നേരിട്ട് അറിയാമെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെയും സാക്ഷി വിസ്താരത്തിന് വിളിപ്പിച്ചിരിക്കുന്നത്. നടിമാരായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ബിന്ദു പണിക്കർ ,നടൻ സിദ്ദീഖ് എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. എന്നാൽ സംയുക്ത വർമയെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ദിലീപിനെതിരെയുള്ള ഗൂഢാലോചന ആരോപണം ആദ്യം ഉന്നയിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിർണായകമാണ്. ഏപ്രിൽ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.