ലോകം കീഴടക്കിയവവരും ചന്ദ്രനിൽ പോയവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല , ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൻ കൊറോണ വൈറസ് ബാധയെ പേടിക്കേണ്ടി വരില്ല ; കൊറോണ വ്യാപിക്കുന്നതിനിടിയിൽ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്ത് ആകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ വിവാദ പരാമർശവുമായി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത് വന്നിരിക്കുകയാണ്. ലോകം കീഴടക്കിയവരും ചന്ദ്രനിൽ പോയവരുമെല്ലാം കൊറോണ വൈറസിനെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ കൊറോണവൈറസ് ബാധയെ പേടിക്കേണ്ടിവരില്ലെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്.
‘വ്രതമെടുത്ത് ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് സഹോദരീ സഹോദരന്മാർ ക്ഷേത്രത്തിൽ പൂജക്കെത്തുന്നത്. ഇത് നമ്മുടെ സംസ്‌കാരവും അസ്തിത്വവുമാണ്. ഇങ്ങനെയാണ് നാം പുരോഗതിയിലേക്ക് മുന്നേറുന്നത്. രാജ്യത്ത് ആയിരങ്ങൾ ക്ഷേത്രങ്ങളിൽ പോയി കൈകൊണ്ട് വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. കാരണം നമുക്ക് ദൈവാനുഗ്രഹമുണ്ട്’ മെദിനാപുരിലെ ക്ഷേത്രത്തിൽ ഏഗ്ര പൂജയിൽ പങ്കെടുക്കാനെത്തിയവരെ അഭിമുഖികരിച്ച് സംസാരിച്ച് ദിലീപ് ഘോഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിൽ ഏതാനും ചിലർക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അതിനേക്കാൾ എത്രയോ കൂടിയ അളവിൽ മറ്റു പകർച്ചവ്യാധികൾ ഇവിടെയുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച് എത്രയോ പേർ മരിച്ചു. എന്നിട്ടും നാം ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ത്രിണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി രംഗത്തെത്തി. ബിജെപി പോലൊരു പാർട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനെ അദ്ദേഹം പറഞ്ഞു.