video
play-sharp-fill

ദിലീപിനെ അകത്താക്കിയവർ കേസ് പഠിക്കാൻ അമേരിക്കയിൽ

ദിലീപിനെ അകത്താക്കിയവർ കേസ് പഠിക്കാൻ അമേരിക്കയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കിയ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് കേസ് പഠിക്കാൻ അമേരിക്കയിലേയ്ക്ക്. കുറ്റാന്വേഷണ രീതികളെ കുറിച്ചുള്ള അന്തർദേശീയ പഠന ക്ലാസിൽ പങ്കെടുക്കാനാണ് സേനതന്നെ ബൈജുവിനെ അയക്കുന്നത്. ദേശീയ തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ രീതിയിൽ മാറ്റം വരുത്താൻ സെൻട്രൽ ഡിക്ടറ്റീവ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദിൽ നടത്തിയ സൈബർ ക്രൈം കേസ് ഇൻവസ്റ്റിഗേഷൻ പരീക്ഷയിൽ ബൈജു ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതേ തുടർന്നാണ് സേനതന്നെ ബൈജുവിനെ അമേരിക്കയ്ക്ക് അയക്കുന്നത്