
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്തു; ഒറിജിനൽ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു.
ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് ഇപ്പോള്‍ കണ്ടെടുത്തത്. സെക്കന്ററി റണ്ണറി കമന്ററികള്‍ വിവരിക്കുന്ന രേഖകളാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കൃത്യമായി പറയുന്നുണ്ട്. അല്ലാതെ ഇത്തരം കമന്ററി എഴുതാന്‍ കഴിയില്ല. ഒന്നുകില്‍ ഒറിജിനല്‍ ഫോണ്‍, അല്ലെങ്കില്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് നിഗമനം. കേസിലെ ഒറിജിനല്‍ ഫോണ്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചതില്‍ പീഡന ദൃശ്യങ്ങളെ കുറിച്ചും സൂചനകള്‍ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടിയ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു എന്നാണ് വിലയിരുത്തല്‍.
ദൃശ്യങ്ങള്‍ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു, പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍. എട്ടാം പ്രതിയായ ദിലീപ് താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാണെന്നതും വ്യക്തമാണ്.
ദീലീപും സംഘവും ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ പോലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പ്രതികരണം.