കേസ് കാരണം എന്റെ ജീവിതം നഷ്ടമായി;  വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം;  അതിജീവിതയ്ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

കേസ് കാരണം എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അതിജീവിതയ്ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു.

തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നും ദിലീപ് പറഞ്ഞു. കേസില്‍ കോടതിയുടെ കസ്റ്റഡയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദിലീപിന്റെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു, എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി.

ഡി.ജി,പിയുടെ വാദം പൂര്‍ത്തിയായിട്ടില്ല. അതിജീവിതയ്ക്കായി ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗര്‍വാളിന്റെ സൗകര്യം കണക്കിലെടുത്ത് ഹര്‍ജി 31ന് പരിഗണിക്കാൻ മാറ്റി.