play-sharp-fill
നടൻ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി: ഒരു കേസിൽ താൻ വാദിയും അടുത്ത കേസിൽ പ്രതിയുമാണെന്ന് ദിലീപ്

നടൻ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി: ഒരു കേസിൽ താൻ വാദിയും അടുത്ത കേസിൽ പ്രതിയുമാണെന്ന് ദിലീപ്

സ്വന്തം ലേഖകൻ

കൊച്ചി: നടൻ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസും പൾസർ സുനിയുടെ ഭീഷണിക്കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച പണത്തിനായാണ് സുനി ദിലീപിനെ വിളിച്ചതെന്ന് പ്രോസിക്യൂട്ടർ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.പൾസർ സുനി അടക്കമുള്ള പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്നതാണ് ദിലീപിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ കേസിന്റെയും നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ വേറെ വേറെ നടത്തണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.ഒരു കേസിൽ താൻ വാദിയും അടുത്ത കേസിൽ പ്രതിയുമാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാൽ കുറ്റപത്രം തള്ളാൻ കഴിയില്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.