video
play-sharp-fill

ദിലീപേട്ടൻ വിളിച്ചിരുന്നത് മോളൂ എന്ന് : അതുകൊണ്ടു തന്നെ ദിലീപുമായി പ്രത്യേക അടുപ്പം; തുറന്നു പറഞ്ഞ് നിക്കി ഗിൽറാണി

ദിലീപേട്ടൻ വിളിച്ചിരുന്നത് മോളൂ എന്ന് : അതുകൊണ്ടു തന്നെ ദിലീപുമായി പ്രത്യേക അടുപ്പം; തുറന്നു പറഞ്ഞ് നിക്കി ഗിൽറാണി

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നിക്കി ഗിൽറാണി തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളത്തിൽ ഒരു സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നിക്കി ഗൽറാണി. ബാംഗ്ലൂരിൽ ജനിച്ച താരം മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. കന്നഡ തെലുങ്ക് തമിഴ് സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

എബ്രിഡ് ഷൈൻ ആദ്യമായി സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലാണ് നിക്കി ഗൽറാണി മലയാളത്തിൽ സാന്നിധ്യമറിയിക്കുന്നത്. 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ വേഷത്തിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡും താരം സ്വന്തമാക്കി. പിന്നീട് ഓം ശാന്തി ഓശാനയിലും, വെള്ളി മൂങ്ങയിലും,മര്യാദാ രാമനിലും താരം അഭിനയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്യാദരാമനിൽ ദിലീപിന്റെ നായികയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. മര്യാദരാമനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവമാണ് നിക്കി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ദിലീപേട്ടൻ തന്നെ മോളു എന്നാണ് വിളിച്ചിരുന്നത് അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നും താരം പറയുന്നു.

ഒരു ദിവസം ഷൂട്ടിങിന് ഇടയിൽ താൻ തെന്നി വീണെന്നും അപ്പോൾ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ദിലീപേട്ടൻ ആണെന്നും താരം പറയുന്നു. സിനിമ തീരുന്നത് വരെ ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും എല്ലാവരോടും കളിയും ചിരിയും തമാശയുമായാണ് ദിലീപേട്ടൻ ഇടപഴകുന്നതെന്നും നിക്കി ഗിൽറാണി പറയുന്നു.