2021 ഡിജിറ്റൽ സെൻസസ് ആകും ; ഒരൊറ്റ തിരിച്ചറിയൽ കാർഡ് സംവിധാനവും നിലവിൽ വരും : അമിത് ഷാ
സ്വന്തം ലേഖിക
ന്യൂഡൽഹി: 2021 ആകുമ്പോഴേക്കും ‘ഡിജിറ്റൽ സെൻസസ്’ എന്ന ആശയം നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരൊറ്റ തിരിച്ചറിയൽ കാർഡ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പേപ്പർ ഉപയോഗിച്ചുള്ള കണക്കെടുപ്പിൽ നിന്ന് ഡിജിറ്റൽ രീതിയിലേയ്ക്ക് മാറുംമെന്നും വിവര ശേഖരണത്തിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ പറ്റുന്ന ആപ്ലിക്കേഷൻ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
12,000 കോടിയാണ് ഡിജിറ്റൽ സെൻസസിനായി നീക്കിവയ്ക്കുന്നത്. വരാനിരിക്കുന്ന സെൻസസ് ഡിജിറ്റൽ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതൽ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനി 2021ൽ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. അവസാനമായി കണക്കെടുപ്പ് നടന്നത് 2011ൽ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ. ആധാർ, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡ് നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group