
മലപ്പുറം: മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി.
ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശികളായ ഏറത്ത് വീട്ടില്‍ കുഞ്ഞു കുട്ടൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ സരോജനിയുടെയും പേരിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ് അംഗം ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്.
ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സവിത, ഇത് സംബന്ധിച്ച് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. 2017 ജനുവരി 11നാണ് കുഞ്ഞുകുട്ടൻ നായർ മരണപ്പെടുന്നത്. അതിന് ശേഷം 2017 ജൂലൈ മാസം വരെ 12000 രൂപയും, 2020 ഫെബ്രുവരി 11നാണ് സരോജനി മരണപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് ശേഷം 2020 സെപ്റ്റംബർ മാസം വരെ 15100 രൂപയുമാണ് അന്നത്തെ ബാങ്കിന്റെ താത്കാലിക ജീവനക്കാരനായ ഹക്കീം പെരുമുക്ക് വ്യാജ്യ രേഖകള്‍ നല്‍കി തട്ടിയെന്നാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുൻപും ഇത്തരത്തില്‍ ഒരു ആരോപണം സി.പി.എം കൊണ്ട് വന്നിരുന്നു.
പെരുമുക്ക് സ്വദേശി പെരിഞ്ചേരിയില്‍ അബ്ദുള്ള എന്നയാളുടെ പേരിലുള്ള സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത തായിയുള്ള ആരോപണം ഉയർന്ന് വന്നിരുന്നു. അന്ന് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.അതില്‍ ചങ്ങരംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ് ഹക്കീം പെരുമുക്ക്.