
സ്വന്തം ലേഖിക
തിരുവനന്തപുരം: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.’ദേവദൂതര്‍ പാടി’ എന്ന ഗാനം വലിയ ഓളമാണ് സൃഷ്ടിച്ചത്. ഗാനരംഗത്തില്‍ പുതുമയുള്ള ഡാന്‍സ് പ്രകടനമാണ് കുഞ്ചാക്കോ ബോബന് കാഴ്ചവച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ചാക്കോച്ചന്റെ വെെറല്‍ ഡാന്‍സ് ആവര്‍ത്തിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസന്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോ കാണാം
തമിഴ് നടി ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന് സഹനിര്‍മ്മാണവും നിര്‍വഹിക്കുന്നു.







