play-sharp-fill
കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെ അറിയാം; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍

കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെ അറിയാം; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍

സ്വന്തം ലേഖകൻ

വിഷയത്തില്‍ പഠനം നടത്തിയതിന് ശേഷം
മാത്രമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും സിനിമ ലൊക്കേഷനുകളിലെ പൊലീസിന്റെ ലഹരി പരിശോധനയെ സ്വാഗതം ചെയ്ത് നടന്‍ ചോദിച്ചു.


അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ പരാതി നല്‍കിയിരിക്കുന്നതെന്നും സിനിമക്കുള്ളില്‍ മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സിനിമയിലെ ലഹരി ഉപയോഗം തടയാന്‍ സെറ്റുകളില്‍ ഷാഡോപൊലീസിനെ നിയോഗിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച്‌ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നുപറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന എഎംഎംഎ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത് എന്നാണ് സൂചനകള്‍.

Tags :