
ധോണിയില്‍ വീണ്ടും ഭീതിപരത്തി കാട്ടാന ശല്യം; മുൻപ് ഒരാളെ കൊലപ്പെടുത്തിയ ആന ഇത്തവണ എത്തിയത് ജനവാസ മേഖലയില്‍; പ്രദേശത്തെ കൃഷി നശിപ്പിച്ചു
സ്വന്തം ലേഖിക
പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാന ശല്യം.
പി ടി 7 എന്ന ആനയാണ് ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ നിഗമനം. ആന വീണ്ടും എത്തുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍.
മുൻപ് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ആനയാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്.
വ്യാഴാഴ്ചയും ആനയിറങ്ങി പ്രദേശത്തെ കൃഷി നശിപ്പിച്ചിരുന്നു.
ഈ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം ആനയെ പിടികൂടാന്‍ സാധിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.
Third Eye News Live
0