play-sharp-fill
ധോണി വിരമിക്കും മുൻപ് ഏഴാം നമ്പറിന് റിട്ടയർമെന്റ: ധോണിയുടെ ഇഷ്ട നമ്പർ അണിയാൻ ആളില്ല

ധോണി വിരമിക്കും മുൻപ് ഏഴാം നമ്പറിന് റിട്ടയർമെന്റ: ധോണിയുടെ ഇഷ്ട നമ്പർ അണിയാൻ ആളില്ല

സ്പോട്സ് ഡെസ്ക്

മുംബൈ: വിരമിക്കും മുൻപ് തന്നെ ധോണിയുടെ ഇഷ്ട നമ്പരായ ഏഴിന് റിട്ടയർമെന്റ് അനുവദിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. ടെസ്‌റ്റ് ക്രിക്കറ്റിലും താരങ്ങളുടെ ജേഴ്‌സിയില്‍ പേരും എഴുതുമ്പോൾ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങാന്‍ ഇന്ത്യക്ക്‌ ആളുണ്ടാകില്ല. മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി അനൗദ്യോഗികമായി ‘വിരമിക്കുമെന്ന്‌’ ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.
വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ആര്‍ക്കും ഏഴാം നമ്പര്‍ നല്‍കില്ലെന്നാണ്‌ ബി.സി.സി.ഐ. അറിയിച്ചത്‌. ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ്‌ ധോണി ഇറങ്ങിയിരുന്നത്‌. ‘2014-ല്‍ ടെസ്‌റ്റില്‍ നിന്നു വിരമിച്ച ധോണിയോടുള്ള ബഹുമാനാര്‍ത്ഥം ടീമിലാരും ആ ജഴ്‌സിയണിയാന്‍ ആഗ്രഹിക്കുന്നില്ല.
അതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ അത്‌ വിരമിച്ചിരിക്കുന്നു’- ബി.സി.സി.ഐ. അംഗം പറഞ്ഞു.
മറ്റു താരങ്ങളെല്ലാം ഏകദിന ജഴ്‌സിയിലെ അതേ നമ്പര്‍ തന്നെയാണ്‌ ടെസ്‌റ്റ് ടീം ജഴ്‌സിയിലും അണിയുക. ഇതിനു മുമ്പ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അണിഞ്ഞ 10-ാം നമ്ബര്‍ ജഴ്‌സിക്കു മാത്രമാണ്‌ ബി.സി.സി.ഐ. ‘വിരമിക്കല്‍’ പ്രഖ്യാപിച്ചത്‌. സച്ചിന്‍ വിരമിച്ചതിനു ശേഷം ഒരു മത്സരത്തില്‍ യുവതാരം ഷാര്‍ദ്ദൂല്‍ താക്കൂര്‍ 10-ാം നമ്ബര്‍ ജഴ്‌സിയണിഞ്ഞിറങ്ങിയത്‌ ഏറെ പരിഹാസങ്ങള്‍ക്കു പാത്രമായിരുന്നു. അതിനു പിന്നാലെയാണ്‌ ആ ജഴ്‌സി ‘അനൗദ്യോഗികമായി വിരമിച്ചതായി’ ബി.സി.സി.ഐ. പ്രഖ്യാപിച്ചത്‌.