video
play-sharp-fill

ദേശീയപാത വികസനം; അരൂര്‍ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയിൽ റവന്യൂ വകുപ്പ്.

ദേശീയപാത വികസനം; അരൂര്‍ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയിൽ റവന്യൂ വകുപ്പ്.

Spread the love

 

അരൂർ : ദേശീയപാത വികസനത്തില്‍ വില്ലേജ് ഓഫിസ് കെട്ടിടം പൊളിക്കുമെന്ന് ആശങ്ക അരൂര്‍ ക്ഷേത്രത്തിന്‍റെ വടക്കുവശം ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ വില്ലേജ് ഓഫിസ് ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് റവന്യൂ വകുപ്പ്.

 

 

 

 

 

 

30 വര്‍ഷത്തിലേറെയായി ഓഫിസ് ഇവിടെ നിര്‍മിച്ചിട്ട്. ഓഫിസിനോട് ചേര്‍ന്ന സ്ഥലവും റവന്യൂ പുറമ്ബോക്കാണ്. ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം റോഡ് വികസനത്തിന് എടുക്കുമെന്ന് അറിയുന്നു. ഓഫിസിന്റെ സമീപത്തുള്ള വീട്ടുകാരുമായി പഞ്ചായത്ത് ചില നീക്കുപോക്കുകള്‍ക്ക് ആലോചിക്കുന്നുണ്ട്.

 

 

 

 

 

 

 

വില്ലേജ് ഓഫിസിന്റെ സമീപത്തെ സ്ഥലം അയല്‍പക്കത്തെ വീട്ടുകാര്‍ക്ക് വഴിയാവശ്യത്തിന് വിട്ടുകൊടുക്കുകയും വഴിക്ക് നല്‍കിയ സ്ഥലത്തിന് പകരം ഓഫിസിന് കുറച്ചുകൂടി സ്ഥലം വീട്ടുകാര്‍ വിട്ടുനല്‍കുകയും ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പഞ്ചായത്ത് അധികാരികളും ഇക്കാര്യം കൂടിയാലോചിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പരിമിതമായ സൗകര്യങ്ങളില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കേണ്ടി വരും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group