video
play-sharp-fill

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാന്‍ പറഞ്ഞു; ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിക്കൂടെ എന്ന് പലവട്ടം ചോദിച്ചു; സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു മിക്കവരുടെയും വിചാരം; ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധര്‍മജന്‍

Spread the love

സ്വന്തം ലേഖകന്‍

ബാലുശ്ശേരി: ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങാനും പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും നേതാക്കളുള്‍പ്പടെ പണം തട്ടിയെന്നും കെ പി സി സി സെക്രട്ടറിയുടെ പേരില്‍ ഉള്‍പ്പെടെ പണപിരിവ് നടത്തിയെന്നുമാണ് താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ധര്‍മജന്‍ പരാതിയും നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു അവര്‍ വിചാരിച്ചതെന്ന് താരം പറയുന്നു. താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ത്തന്നെ കൂടുതല്‍ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും, അവര്‍ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.