video
play-sharp-fill

ഇടത് ഭരണത്തിൽ പൊറുതിമുട്ടി ഡിജിപിയും; കേരളത്തിലെ മുതിർന്ന ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ടി കെ വിനോദ് കുമാർ റിട്ടയർമെൻറ് കാത്തുനിൽക്കാതെ സ്വയം വിരമിച്ചു

ഇടത് ഭരണത്തിൽ പൊറുതിമുട്ടി ഡിജിപിയും; കേരളത്തിലെ മുതിർന്ന ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ടി കെ വിനോദ് കുമാർ റിട്ടയർമെൻറ് കാത്തുനിൽക്കാതെ സ്വയം വിരമിച്ചു

Spread the love

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിച്ചു.വിനോദ് കുമാര്‍ നല്‍കിയ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു.

സര്‍വ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. സത്യസന്ധനും അഴിമതിക്ക് കൂട്ടുനിൽക്കാത്തവനും കേരളത്തിലെ തലയെടുപ്പുള്ള ഉദ്യോഗസ്ഥനുമായിട്ടും തൻ്റെ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ഡിജിപിയായി നിയമിച്ചതിലും വിനോദ് കുമാറിന് പ്രതിഷേധം ഉണ്ടായിരുന്നു.

അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോകാനാണ് ജോലി ഉപേക്ഷിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി വിനോദ് കുമാറിനെ കാണാനാവുക. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. ടി കെ വിനോദ് കുമാര്‍ ഒഴിയുമ്പോള്‍ ബെവ്‌കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദങ്ങളില്‍ പെടാത്ത കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് ടി കെ വിനോദ് കുമാര്‍. കേരളാ പോലീസിന്റെ രഹസ്യാന്വേഷണ മേധാവിയായും ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. അടുത്ത് പോലീസ് മേധാവിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നതും വിനോദ് കുമാറിനാണ്. ‘

ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച്‌ കൊണ്ട് അധ്യാപന ജീവിതം തിരഞ്ഞെടുക്കാനായി വിനോദ് കുമാര്‍ രാജിവയ്ക്കുന്നത്.

വിനോദ് കുമാര്‍ 31 കൊല്ലം സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ വിരമിക്കല്‍ ആനുകൂല്യവും വിനോദ് കുമാറിന് ചട്ടപ്രകാരം ലഭിക്കും. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 2025 ഓഗസ്റ്റുവരെ സര്‍വീസുണ്ട്.

സിപിഒ മാർ മുതൽ ഡിവൈഎസ്പി മാർ വരെയുള്ളവർ പോലീസിലെ അമിത ജോലിഭാരവും സമ്മർദ്ദവും മൂലം സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും സ്വയം വിരമിക്കുന്നത് ശ്രദ്ധേയമാണ്