രാഷ്ടീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമമില്ല; ചൈത്ര തെരേസ ജോണിന്റെ നടപടിയെ അനുകൂലിച്ച് മുൻ ഡി ജി പി ഫോർമിസ് തരകൻ.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിൻറെ നടപടിയെ അനുകൂലിച്ച് മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോർമിസ് തരകൻ പറഞ്ഞു. തിരുവനന്തപുരം മുൻ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ തെറ്റു കാണുന്നില്ല. കീഴ്വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുൻ ഡിജിപി ഹോർമിസ് തരകൻ പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് ദുരുദ്ദേശപരമായിരുന്നെന്നും ഏത് ഓഫീസറായാലും സർക്കാരിന് മുകളിൽ പറക്കാൻ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരേത്തെ വ്യക്തമാക്കിയിരുന്നു. ചൈത്ര തെരേസ ജോണിനെതിരെ കർശന നടപടി വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group