play-sharp-fill
വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്യും; കാണിക്ക കിട്ടിയ സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും; കോവിഡ് കാല വരുമാന നഷ്ടം അറുനൂറ് കോടി രൂപ; ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി

വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്യും; കാണിക്ക കിട്ടിയ സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും; കോവിഡ് കാല വരുമാന നഷ്ടം അറുനൂറ് കോടി രൂപ; ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ് ദേവസ്വം ബോര്‍ഡ്. അറുനൂറ് കോടി രൂപയുടെ വരുമാന നഷ്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബുധനാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

ക്ഷേത്രങ്ങളിലെ വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്ത് സാമ്പത്തിക പ്രതിസന്ധി താല്ക്കാലികമായി പരിഹരിക്കാനാണ് തീരുമാനം. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും. നിത്യച്ചെലവിനുള്ള തുക മുതല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം വരെ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രവരുമാനത്തെ തകര്‍ത്തത്. ശബരിമല, ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സീസണ്‍ നഷ്ടമായതും സര്‍ക്കാരിന് തിരിച്ചടിയായി.

1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നല്‍കുന്നതും ബുദ്ധിമുട്ടിലാണ്. പ്രതിമാസം 40 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം ബോര്‍ഡിന് ചിലവ്. ശബരിമലയില്‍ വരവ് കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ സീസണില്‍ വരുമാനത്തിലുണ്ടായത് 92 ശതമനത്തിന്റെ ഇടിവാണ്. നടവരവും മറ്റിനങ്ങളിലുമായി ആകെ ലഭിച്ച വരവ് 21 കോടി രൂപ മാത്രം. കഴിഞ്ഞ വര്‍ഷം 269 കോടി രൂപ ആയിരുന്ന സ്ഥാനത്താണ് ഈ തകര്‍ച്ച.

ജനുവരി മാസത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ തീരുമാനിച്ചിരുന്നു. ഫെബ്രുവരി മുതലായിരുന്നു പദ്ധതി ആരംഭിച്ചത്. ഇതരസംസ്ഥാനത്തെ ഭക്തരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചാണ് പ്രതിസന്ധി താല്ക്കാലികമായി പരിഹരിച്ചത്.

 

 

Tags :