ദേവികുളത്ത് പട്ടാപ്പകല്‍ മോഷണശ്രമത്തിനിടെ ആക്രമണം; വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ വീട്ടമ്മയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍

Spread the love

മൂന്നാര്‍: ദേവികുളത്ത് പട്ടാപ്പകല്‍ വീടുകയറി ആക്രമണം.

video
play-sharp-fill

വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് സംഭവവെന്നു കരുതുന്നു.

ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആക്രമണം ഉണ്ടായത്. റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവികുളത്തുനിന്ന് ലാക്കാട് പോകുന്ന വഴിയില്‍ ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്.
ടെസിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഓടി മറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഡ്രോണ്‍ പറത്തി പ്രദേശത്ത് പോലീസ് പരിശോധന നടത്തി. മൂന്നാര്‍, ദേവികുളം പോലീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.