Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ യുവാവ് പൊലീസിന് നല്‍കിയ മൊഴി കള്ളമെന്ന് റിപ്പോര്‍ട്ട്

കുടുംബ ജീവിതത്തിന് തടസം നിന്നതോടെയാണ് താന്‍ കാമുകിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ ബോവിക്കാനം സ്വദേശി സതീഷ് പൊലീസിന് മൊഴി നല്‍കിയത്. ഉദുമ ,ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ കൊന്നശേഷം കാമുകന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രണയം തലയ്ക്കുപിടിച്ച നാളുകളുടെ ലഹരിയില്‍ ഒന്നിച്ചുകഴിയണമെന്ന് സതീഷ് ദേവികയോട് ആവശ്യപ്പെട്ടെങ്കിലും, ഭര്‍ത്താവും കുട്ടികളുമുള്ള ദേവിക ഇതിന് സമ്മതിക്കാതെ വന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. രണ്ടുകുട്ടികളുള്ള യുവതി മോഹിച്ചത് കുടുംബത്തിന് ഒപ്പമുള്ള ജീവിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒന്നിച്ചുകഴിയാന്‍ വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചത്.

മരിച്ച ദേവികയും സതീഷും പ്രണയത്തിലായിരുന്നു. യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദേവിക തന്റെ കുടുംബ ജീവിതത്തിന് തടസം നിന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതി തന്‍റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ഇയാളുടെ മൊഴി പോലീസ് തള്ളിക്കളയുകയാണ്.

സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലാണ് താമസം. വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. പരസ്പരം ഒന്നിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ പിരിഞ്ഞു. ശേഷം രണ്ട് പേരും വെവ്വേറെ വിവാഹങ്ങള്‍ കഴിക്കുകയായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.