
പണം തട്ടാൻ വ്യാജ ഗർഭം ; ബസിൽ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനിയെ പിടികൂടി
സ്വന്തം ലേഖിക
വർക്കല; വ്യാജ ഗർഭവുമായി ബസിൽ കയറി പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഗർഭിണിയാണെന്ന വ്യാജേന സീറ്റിൽ ഇരുന്ന് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചതോടെയാണ് തമിഴ്നാട് സ്വദേശി ചെന്നൈ എംജിആർ നഗർ കോളനിയിൽ ദേവിയെ(35) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വർക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് സംഭവം. യാത്രക്കാരി ബഹളം വച്ചതോടെ ദേവി കുടുങ്ങുകയായിരുന്നു.
ബസിൽ കയറിയതോട അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്സിൽ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോൾ പണം ബസിന്റെ പ്ലാറ്റ്ഫോമിൽ ഇട്ട് രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ വർക്കല പിങ്ക് പൊലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവർ ചേർന്നു ദേവിയെ പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :