കുടിക്കുന്നത് മഹാപാപമായി തോന്നിയിട്ടില്ല, അന്ന് ഞാൻ കുടിച്ചിട്ടില്ല, ആള്‍ക്കാർ ആ വീഡിയോ ആഘോഷിച്ചു, മകള്‍ക്ക് സ്കൂളില്‍ പോകാൻ പറ്റാതായി, കിടന്ന് കൊടുക്കുന്നത് മാത്രമല്ല അഡ്ജസ്റ്റ്മെന്റ്, പ്രൊഫഷനെ തള്ളിപ്പറയാൻ എനിക്ക് താല്‍പര്യമില്ല, ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഒരു കഴമ്പുമില്ലെന്ന് ദേവി അജിത്ത്

Spread the love

ഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.

കരിയറില്‍ ഇടയ്ക്ക് വെച്ച്‌ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോള്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ദേവി അജിത്തിന് ലഭിച്ചു. ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേല്‍, സക്കറിയയുടെ ഗർഭിണികള്‍, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളില്‍ ദേവി അഭിനയിച്ചു.

ഇപ്പോഴിതാ മുമ്പൊരിക്കല്‍ തന്റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് ദേവി അജിത്ത്. താൻ മദ്യപിച്ച്‌ വണ്ടിയോടിച്ച്‌ അപകടം പറ്റിയെന്ന പേരില്‍ വീഡിയോ പ്രചരിച്ചിരുന്നുവെന്ന് ദേവി ചൂണ്ടിക്കാട്ടി. അന്ന് യഥാർത്ഥത്തില്‍ സംഭവിച്ചത് എന്തെന്നും ദേവി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്ത് ഞാൻ ഇൻഡസ്ട്രിയില്‍ ഇല്ല. 2003 ല്‍ കരിയറില്‍ നിന്ന് മാറി നിന്ന ശേഷം 2012 ലാണ് തിരിച്ച്‌ വരുന്നത്. മകളുടെ പഠിത്തമൊക്കെയായി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഒന്നാമത് ഞാനന്ന് കുടിച്ചിട്ടില്ല. കുടിച്ചിട്ടുണ്ടെങ്കില്‍ തുറന്ന് പറയുന്ന ആളാണ്.

കുടിക്കുന്നത് മഹാപാപമായി തോന്നിയിട്ടില്ല. അന്ന് ഞാൻ കുടിച്ചിട്ടില്ല. മദ്യപിച്ച്‌ വണ്ടി എടുക്കാറില്ല. എനിക്ക് പേടിയാണ്. വീഡിയോയില്‍ കാണുന്നത് എന്റെ കാർ മറിയുന്നതാണ്. തലേ ദിവസമാണ് ആ കാറെടുത്തത്. അന്നെനിക്ക് അസുഖമുള്ള സമയമാണ്. മരുന്നൊക്കെ കഴിക്കുന്നുണ്ട്. മരുന്നിന്റെ പ്രശ്നമുണ്ടായിരുന്നു.

ആംങ്സെെറ്റി ഡിപ്രഷനുള്ള ആളാണ് ഞാൻ. ആള്‍ക്കാർ ആ വീഡിയോ ആഘോഷിച്ചു. ഭർത്താവ് മരിച്ചത് പോലും വീട്ടില്‍ അത്ര ബാധിച്ചിരുന്നില്ല. പക്ഷെ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയില്ലായിരുന്നു. മകള്‍ക്ക് സ്കൂളില്‍ പോകാൻ പറ്റാതായി.

ആ സംഭവത്തില്‍ മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കാൻ തോന്നിയില്ല. സത്യാവസ്ഥ കേള്‍ക്കാൻ ആർക്കും താല്‍പര്യമില്ല. എങ്ങനെ ഹൈപ്പ് ഉണ്ടാക്കാം, റേറ്റിംഗ് ഉണ്ടാക്കാം എന്നാണ് ചിന്തിക്കുന്നത്. അന്ന് എല്ലാ മാധ്യമങ്ങളിലും വന്നെന്നും അജിത്ത് ഓർത്തു. സിനിമാ രംഗത്തെ വിവാദങ്ങളെക്കുറിച്ചും ദേവി അജിത്ത് സംസാരിച്ചു.

എന്റെ അടുത്ത ആള്‍ക്കാരുടെ അല്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനോ അറിയാനോ താല്‍പര്യമില്ല. ജീവിതത്തില്‍ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അങ്ങോട്ടും കുറ്റപ്പെടുത്തുന്നത് കേള്‍ക്കാൻ താല്‍പര്യമില്ലെന്നും ദേവി അജിത്ത് വ്യക്തമാക്കി.

സിനിമാ രംഗത്ത് ഞാൻ അഡ്ജസ്റ്റ് ചെയ്തിട്ടില്ല. അതിനാല്‍ അതേക്കുറിച്ച്‌ അറിയില്ല. കിടന്ന് കൊടുക്കുന്നത് മാത്രമാണ് അഡ്ജസ്റ്റ്മെന്റെന്ന് കരുതുന്നില്ല. ഒരുമിച്ച്‌ യാത്ര പോകുന്നതും ആകാം. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഒരു കഴമ്പുമില്ല. എന്നെ ഇതുവരെ കൊണ്ടെത്തിച്ച പ്രൊഫഷനെ തള്ളിപ്പറയാൻ എനിക്ക് താല്‍പര്യമില്ല.

എനിക്കും കുറച്ച്‌ ദുരനുഭവങ്ങള്‍‌ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ വെളിപ്പെടുത്തണമെങ്കില്‍ അപ്പോള്‍ വെളിപ്പെടുത്തുമായിരുന്നു. ചെറിയ രീതിയില്‍ മോശം അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ദേവി അജിത്ത് വ്യക്തമാക്കി.