ശബരിമലയിൽ യുവതികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ പരിമിധിയുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ പരിമതിയുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയൽ. യുവതീ പ്രവേശനം നടപ്പാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് കാണിച്ച് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതിനായി കൂടുതൽ സമയം അനുവദിക്കണം. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുതുവരെ സാവകാശം വേണമെന്നാണ് ആവശ്യം. പരിമതികൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന കാര്യങ്ങൾ തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ശബരിമല ദർശനത്തിന് സംരക്ഷണം തേടി നാലു യുവതികൾ നൽകിയ ഹർജിയിലാണ് ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. ദേവസ്വം ബോർഡ് അറിയിച്ച കാര്യങ്ങൾ പരിശോധിക്കാൻ റിട്ടയേർഡ് ജഡ്ജിമാരും ഡിജിപിയും അടങ്ങിയ ഉന്നതാധികാരസമിതിക്ക് കോടതി നിർദേശം നൽകി. പമ്പയിലും സന്നിധാനത്തും ശുചിമുറികൾ അടക്കം സൗകര്യമൊരുക്കുമെന്നും ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ശബരിമലയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെപ്പറ്റിയും ദേവസ്വം ബോർഡും സത്യവാങ്മൂലം നൽകിയിരുന്നു. സൗജന്യ അന്നദാനം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യം, താൽക്കാലിക നടപ്പന്തൽ, ഡോർമെട്രി തുടങ്ങിയെല്ലാം സജ്ജമായതായാണ് ബോർഡ് അറിയിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group