മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന് എബിപി ന്യൂസ് സി.വോട്ടർ സർവ്വേ
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടർ സർവ്വേ. 122 സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. 108 സീറ്റുകളുമായി തൊട്ടുപിന്നിൽ ബി.ജെ.പിയുമുണ്ട്. കർഷകരുടെ രോഷം, തൊഴിലില്ലായ്മ, അഴിമതി, ഭരണവിരുദ്ധവികാരം എന്നിവയുടെ ഗുണം കോൺഗ്രസിനു ലഭിക്കുമെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ വാർറൂം സ്ട്രാറ്റജീസ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. 142 സീറ്റുകൾ ബി.ജെ.പി നേടുമെന്നും കോൺഗ്രസ് 77 സീറ്റുകളിൽ ചുരുങ്ങുമെന്നാണ് ടൈംസ് നൗ സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. നവംബർ 28നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ് നടന്നത്. 75.05% റെക്കോർഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 2.53% വോട്ട് വർധനവ് ഉണ്ടായിട്ടുണ്ട്.