video
play-sharp-fill
വയോധികനെ സംഘം ചേർന്ന് വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തി ; ദേവസിയുടെ ജീവനെടുത്തത് വഴിത്തർക്കം

വയോധികനെ സംഘം ചേർന്ന് വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തി ; ദേവസിയുടെ ജീവനെടുത്തത് വഴിത്തർക്കം

സ്വന്തം ലേഖകൻ

തൃശൂർ : വഴി തർക്കത്തെ തുടർന്ന് വയോധികനെ സംഘം ചേർന്ന് കൊലപ്പെടുത്തി. മൂന്ന് പേരുടെ സംഘം 60കാരനെ വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കളത്തിൽ ദേവസി (60) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

വഴിയുമായി ബന്ധപ്പെട്ട് നേരത്തെയും ഇവർ തമ്മിൽ തർക്കം ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദേവസിയുടെ പേരിൽ കേസുണ്ട്. തുടർന്ന് ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറ്റിൽ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റതിന് പിന്നാലെ ദേവസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.