video
play-sharp-fill
പ്രാർത്ഥനകൾ വിഫലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി

പ്രാർത്ഥനകൾ വിഫലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ

കൊല്ലം : കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമായി . ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി .കൊല്ലത്ത് നിന്നും വ്യാഴാഴ്ച്ച കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ്  കണ്ടെത്തിയത്. ദേവനന്ദയുടെ വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച്ച രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നും വ്യാഴാഴ്ച പൊലീസിന് കാര്യമായ സൂചനകൾ ഒന്നും  ലഭിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group