video
play-sharp-fill

‘മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു’; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

‘മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു’; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

Spread the love

മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു. മരണശേഷം മറ്റൊരാളിൽ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണെന്നും അത് മനോഹരമായ കാര്യമാണെന്നും വിജയ് കൂട്ടിച്ചേർത്തു.