കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ പൊതുവിതരണ മേഖലയെ ; ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ പൊതുവിതരണ മേഖലയെയാണെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അതിനെ പൊരുതി തോല്പിച്ച് പൊതുവിതരണ രംഗത്തെ കൂടുതൽ ശക്തമായ നിലയിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പൊതു വിതരണ രംഗം നേരിടുന്ന പ്രതിസന്ധികൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാർ. അഡ്വ. വി. കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു വിഷയ അവതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. കെ ശശിധരൻ, പി. കെ. കൃഷ്ണൻ, അഡ്വ. സുനിൽ മോഹൻ, സുരേഷ് മുഖത്തല, ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ, പി. കെ. ശശി എന്നിവർ സംസാരിച്ചു.