പല്ലില്ലാത്ത പ്രായമായവർക്ക് ഇനി മതിമറന്ന് ചിരിക്കാം; കൃത്രിമ പല്ലുകൾക്കൊപ്പം ലഭിക്കുന്നത് 5000 രൂപ; മന്ദഹാസം പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പല്ലില്ലെന്നു കരുതി ചിരിക്കാൻ മടിക്കുന്ന അപ്പുപ്പന്മാർക്കും അമ്മൂമ്മമാർക്കും ഇനി ധൈര്യമായി ചിരിക്കാം. പല്ലില്ലെന്നുള്ള ചിന്ത വേണ്ടേ വേണ്ട.

പല്ലുകൾക്ക് ബലക്ഷയം വന്ന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ പുത്തൻ‌ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ് വന്നിരിക്കുന്നു. “മന്ദഹാസം” എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കൂട്ടർക്ക് വേണ്ടി തിരഞ്ഞെടുത്ത ദന്തൽ കോളേജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമ പല്ലുകളും ലഭ്യമാക്കും. പരമാവധി 5000 രൂപ ചികിത്സാ സഹായവും ലഭിക്കും.

ബി പി എൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലാണ്.

റേഷൻ കാർഡിന്റെയോ ബിപിഎൽ സർട്ടിഫിക്കറ്റിന്റെയോ വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്, അംഗീകൃത ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകകൾ അപേക്ഷയോടൊപ്പം നൽകണം.